Thursday, June 11, 2020

കാലവിഭജനം

കാലത്തിന്‍റെ വിഭജനവും ഓരോ അംശത്തിന്‍റെ ആധിപത്യവും അവിടെയുള്ള ഗ്രഹങ്ങളും ഇവയുടെ പരസ്പരബന്ധവുമാണ് ജ്യോതിഷഫലനിരൂപണത്തിന് ആധാരമായിട്ടുള്ളത്.
 ഇതില്‍ ഓരോ അംശത്തിനും അധിപന്മാര്‍ക്കും ഇവയുടെ യോഗത്തിനും  വൈശേഷികമായ പ്രകൃതമുണ്ട്. ഇവ കൂടാതെ ഓരോ വിഷയവും കാരകത്വേനയാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഇതില്‍  ലോകരുടെ ബന്ധമാണ് ഫലനിരൂപണത്തിനായി നാം  സയന്വയിപ്പിക്കുന്നത്....അതായത് ഓരോ വ്യക്തിയും വ്യത്യസ്തങ്ങളാണെന്നിരിക്കെ ഓരോ ജാതകങ്ങളും വ്യത്യസ്തങ്ങളാണ്...
വ്യത്യസതരായ മാതാപിതാക്കള്‍ക്ക് ഒരേ സമയം ഒരേയിടത്ത് കുട്ടികള്‍ ജനിച്ചാല്‍ ജാതകം ഒരോ പോലെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഫലം ഒന്നായിരിക്കുകയുമില്ല. എന്നാല്‍ പല സമാനതകളും ഉണ്ടാകും. ഇതില്‍ മാതാപിതാക്കളുടെ ജാതകവിഷയവും ചേര്‍ത്ത് ചിന്തിക്കുകയേ വഴിയുള്ളൂ....
      ഇനി ഇരട്ടകളുടെ ജാതകത്തിലാണെങ്കില്‍ ഇതും സാധ്യമല്ല.. കേവലം ഒരു മിനുട്ട് വ്യത്യാസത്തില്‍ ജനിച്ച കുട്ടികള്‍ തന്നെ അനേകമുണ്ട്... ആ ഒരു മിനുട്ട് വ്യത്യാസത്തിന്‍റെ ഫലത്തെ അവതരിപ്പിക്കുന്നതില്‍ പലപ്പോഴും പരാജയപ്പെടുകയാണ് നാം... ഇതിനെ വര്‍ഗ്ഗചക്രത്തില്‍ പോലും നിരീക്ഷിക്കാനുള്ള നിയമങ്ങള്‍ ഇതുവരെ ഉള്ളതായി അറിവില്ല.  ലോമശസംഹിതയിലും മറ്റും ഇത് വളരെ വിശദമായി പറഞ്ഞിട്ടുണ്ട്...എന്നാല്‍ ഫലനിരൂപണരീതി പറഞ്ഞതായി അറിയില്ല...ഇത്തരം അനിശ്ചിതത്വത്തിലാണ് ജ്യോതിഷികള്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകേണ്ടത്....
ഇത്തരം ജാതകങ്ങളില്‍ ഫലമൊക്കെ പറഞ്ഞിട്ടുണ്ട് ...എന്നാല്‍ ഒരു വ്യക്തമായ വ്യവസ്ഥയുള്ളതായി അറിയില്ല... അതായത് ഈ ഒരു മിനുട്ടില്‍ ജാതകത്തില്‍ എന്തൊക്കെ വ്യത്യാസം ഉണ്ടാകാം....
രാശ്യംശകളെയല്ല ഇവിടെ  പരാമര്‍ശിക്കേണ്ടത്... പകരം മധ്യഭാഗം എന്ന തരത്തിലാണ്...

ചന്ദ്രകുമാര്‍ മുല്ലച്ചേരി 

ജ്യോതിഷത്തില്‍ സമയത്തിന്‍റെ സൂക്ഷ്മത

ഒരു ചിത്രകാരന്‍ ഒരു ചിത്രം വരച്ചാല്‍ നാം അതുകണ്ട് വളരെ നന്നായിട്ടുണ്ട് എന്ന് പറയാം. അത് ആകെയൊന്ന് വിലയിരുത്തിയോ ഏതെങ്കിലും ഭാഗം വിലയിരുത്തിയോ ആകാം നാം അങ്ങനെ പറയുന്നത്.
        എന്നാല്‍ ആ ചിത്രകാരന് അതില്‍ ഓരോ ഭാഗവും ഒരു കുത്ത് പോലും വളരെ പ്രാധാന്യമുള്ളതാണ്. നമുക്ക് മുഖം നന്നായാല്‍ തന്നെ നന്നായി എന്നു പറയാം.. കാരണം നമ്മുടെ ചിന്താവ്യാപ്തി അദ്ദേഹത്തിന്‍റേതിനേക്കാള്‍ താഴെയായതുകൊണ്ടാണ് അങ്ങനെ ആകുന്നത്. ഒരുപക്ഷേ ഒരു ചെറിയ ഭാഗം മാത്രം വരക്കുവൊന്‍ അയാളെടുത്തത് ദിവസങ്ങളാകാം.
         ചില ദേവതകളുടെ ചിത്രം വരച്ചതില്‍ ആഭരണങ്ങളും വസ്ത്രങ്ങളുമൊക്കെ എത്ര ശ്രദ്ധ ചെയ്തുകൊണ്ടാണ് വരച്ചത് എന്ന് ഊഹിക്കാനാകും.. അതായത് ഓരോ ഭാഗത്തിന്‍റെയും സൗന്ദര്യം ചേര്‍ന്നതാണ് ഒരു ചിത്രത്തിന്‍റെ സൗന്ദര്യം എന്നത്.
         ഒരു ചങ്ങലയുടെ ഔരോ കണ്ണിയും ബലമുള്ളതായാല്‍ മാത്രമാണ് ചങ്ങല തന്നെ ബലമംള്ളതാകുന്നത്. അല്ലെങ്കില്‍ ഏറ്റവും ബലം കുറഞ്ഞ കണ്ണിയുടെ ബലം മാത്രമാണ് ആ ചങ്ങലക്ക് ആഖെയുള്ളത്.
        അതുപോലെ ഒരു ജാതകത്തിലെ ഓരോ അംശവും പ്രധാനപ്പെട്ടതാണ്. അതിലെ ഓരോ ഗ്രഹത്തീനും ഒരുപാട് കഥകള്‍ പറയൊനുണ്ടാകും...
    ആ കഥകള്‍ ഓരോ ഗ്രഹേശ്വരന്മാരില്‍ നിന്നും അറിയണം....

ചന്ദ്രകുമാര്‍ മുല്ലച്ചേരി

ശനി കവചം മലയാളം


ജ്യോതിഷത്തിലെ സൂക്ഷ്മതത്വങ്ങള്‍

ജാതകസംഗ്രഹത്തില്‍ ഇപ്രകാരം പറയുന്നു.
തസ്മാത് ശുഭം കര്‍മ്മശുഭസ്യകാരണം
ഫലസ്യചാന്യസ്യ യദന്യദിത്യതഃ
ശുഭേ തു കാലേ ശുഭകൃത് ഫലം ശുഭം
പ്രയാത് തസ്മാദിദമത്ര ചിന്ത്യതാം
ദശാപ്രഭേദേന വിനിശ്ചയേദ്ദൃഢം
ദൃഢേതരം ചാഷ്ടകവര്‍ഗ്ഗഗോചരൈഃ
ദൃഢാദൃഢം യോഗബലേന ചിന്തയേദിതി ത്രിധാ ജാതകസൂക്ഷ്മസംഗ്രഹഃ
ഫലം ക്രമാത് തജ്ജഗദുഃ പുരാതനാഃ

ശുഭമായകാലത്ത് ശുഭകര്‍മ്മം ചെയ്താല്‍ ശുഭമായ ഫലം ലഭിക്കും.
അതുകൊണ്ട് തന്നെ അശുഭമായ ഫലത്തിന് കാരണം പാപകര്‍മ്മവും ആയിരിക്കും ........

ദൃഢമായ ഫലത്തെ ദശാപഹാരങ്ങളെ കൊണ്ട് നിശ്ചയിക്കണം.

അദൃഢമായ ഫലത്തെ അഷ്ടകവര്‍ഗ്ഗം കൊണ്ടും ചാരവശാലും നിശ്ചയിക്കണം .

ദൃഢാദൃഢമായ ഫലങ്ങളെ യോഗങ്ങളെ കൊണ്ടുമാണ് നിശ്ചയിക്കേണ്ടത്.

ഇതാണ് ജാതകപരിചിന്തയുടെ സൂക്ഷ്മതത്വം എന്നാണ് പൂര്‍വ്വികാചാര്യന്മാരുടെ അഭിപ്രായം....

അതുകൊണ്ട് തന്നെ പ്രത്യക്ഷഗ്രഹയോഗഫലങ്ങളെ ദശകൊണ്ട് തന്നെ ഉറപ്പിക്കുന്നതാകയാല്‍ ഇതാണ് ജാതകം നോക്കുമ്പോള്‍ ആദ്യം പറയാനും ശരിയാകാനും കാരണമാകുന്നത്... ഇതില്‍  മാത്രമാണ്  ജ്യോതിഷികളിലധികവും ശ്രദ്ധ വച്ചിരിക്കുന്നത്.....അതുകൊണ്ട് തന്നെ ഇവിടെ വ്യക്തമാകാത്തവ അഷ്ടകവര്‍ഗ്ഗം നോക്കി മനസ്സിലാക്കി, ഗ്രഹചാരവും കൂടി പരിഗണിച്ച് സമന്വയിപ്പിച്ച് നിരൂപിച്ച് അവതരിപ്പിക്കേണ്ടതാണെന്ന് മനസ്സിലാക്കണം...

ഇതിലും തിരിച്ചറിയാത്തവ യോഗഫലം കൂടി ചേര്‍ത്ത് സമന്വയിച്ച് പറയണം....

അല്ലാതെ പറഞ്ഞാല്‍ ഒത്താലൊത്തു....എന്നതല്ലാതെ കാര്യമുണ്ടാകണമെന്നില്ല...


ചന്ദ്രകുമാര്‍ മുല്ലച്ചേരി